web analytics

ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ അബോർഷൻ ചെയ്തു, ഞാൻ അബോർഷൻ ചെയ്ത് മരിച്ച്… ഞാനെന്താ പൂച്ചയോ; ഭാവന പ്രതികരിക്കുന്നു

നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി ഭാവന മലയാളത്തിൽ വീണ്ടും സജീവമാകുകന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന മലയാളം ചിത്രത്തിലാണ് അഞ്ചു വർഷത്തിന് ശേഷം ഭാവന അഭിനയിച്ചത്. ‘ഹണീ ബി’ എന്ന ചിത്രത്തിന് ശേഷം ഭാവനയും ലാൽ ജൂനിയറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘നടികർ’ റിലീസിനൊരുങ്ങുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ഭാവന നടത്തിയ ചില രസകരമായ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്.

”ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടി ഭാവന. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ എന്തായിതെന്ന് തോന്നും. ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ അബോർഷൻ ചെയ്തു എന്നൊക്കെ. ഞാൻ അബോർഷൻ ചെയ്ത് മരിച്ച്. ഞാനെന്താ പൂച്ചയോ. അബോർഷൻ ചെയ്ത് അബോർഷൻ ചെയ്ത് എനിക്ക് വയ്യ. എനിക്ക് മടുത്തു, ഇതുകേട്ട് ആരെങ്കിലും ചോദിച്ചാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കുക.

ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. കാരണം ഒരു പരിധി കഴിയുമ്പോ, ഇത് എന്തായിത് ഞാൻ അബോർഷൻ ചെയ്യാൻ വേണ്ടിയാണോ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു. പിന്നെ ഒരു സമയത്ത് ഞാനും അനൂപേട്ടനും കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. അങ്ങനെ ഞാൻ ഞെട്ടി, ഞെട്ടി ഇപ്പോ ഞെട്ടാറില്ല. ഇപ്പോ എന്ത് കേട്ടാലും ആണോ ഓ.കെയെന്ന് പറയും. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് കരുതി.

Read Also: ഇതുകൊണ്ടൊന്നും ഞാൻ തളരില്ല, ഈ ലോകം എന്റേത് കൂടിയാണ്; ചിലപ്പോൾ മുഖം വീർക്കും, ചിലപ്പോൾ മെലിയും; ഇത് എന്റെ കുറ്റമല്ലല്ലോ അസുഖത്തിന്റെ കുറ്റമല്ലേ; ബോഡി ഷെയിമിങിൽ അന്ന രാജന്റെ പ്രതികരണമിങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img