web analytics

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; രണ്ടു സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു സ്ത്രീകളെ ഉൾപ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നാരായൺപൂർ – കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഇത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്‍റെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്‍റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ ആഴ്ചകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് വധിക്കപ്പെട്ടത്.

 

Read Also: ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ അബോർഷൻ ചെയ്തു, ഞാൻ അബോർഷൻ ചെയ്ത് മരിച്ച്… ഞാനെന്താ പൂച്ചയോ; ഭാവന പ്രതികരിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img