web analytics

കൊവിഡ് വാക്സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി; വീട്ടില്‍ക്കയറിയ അജ്ഞാതനെ തേടി റാന്നി പോലീസ്

പത്തനംതിട്ട: വീട്ടില്‍ക്കയറിയ അജ്ഞാതന്‍ കൊവിഡ് വാക്സിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കി. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടിലെത്തിയ യുവാവാണ്  കുത്തിവയ്പ്പെടുത്തത്. കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ വയോധികയ്ക്ക് കുത്തിവയ്പ്പ് നല്‍കിയത്. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.  വയോധികയായ ചിന്നമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയ ഒരു യുവാവ് കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് വയോധികയോട് ആവശ്യപ്പെടുകയായിരുന്നു. മക്കളെ വിവരം അറിയിക്കാമെന്നും അവര്‍ ഉള്ളപ്പോള്‍ കുത്തിവയ്പ്പ് നടത്തിയാല്‍ മതിയെന്നും വയോധിക യുവാവിനോട് പറഞ്ഞെങ്കിലും. നിര്‍ബന്ധിച്ചപ്പോള്‍  കുത്തിവയ്പ്പ് എടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

രണ്ട് പ്രാവശ്യം നടുവിനാണ് കുത്തിവയ്പ്പ് എടുത്തത്. പിന്നീട് സിറിഞ്ച് ഉള്‍പ്പെടെ വീട്ടില്‍ ഉപേക്ഷിച്ചാണ് യുവാവ് മടങ്ങിയത്. ഇതിനുമുന്‍പ് ഈ യുവാവിനെ കണ്ടിട്ടില്ലെന്നാണ് വയോധിക പറയുന്നത്. കുത്തിവയ്‌പ്പെടുത്ത അജ്ഞാതനുവേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

Read Also: മലയാള പത്രങ്ങളുടെ പ്രചാരം കുത്തനെ ഇടിഞ്ഞു; മനോരമയുടെ സർക്കുലേഷനിൽ 5,51,919 കോപ്പികളുടെ ഇടിവ്; വിശ്വാസ്യതയിലുണ്ടായ ഇടിവാണ് കോപ്പി കുറയാൻ കാരണമെന്ന് ദേശാഭിമാനി; എന്നാൽ സത്യം ഇതാണ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img