web analytics

മീനത്തിൽ താലികെട്ടിനൊരുങ്ങി അനിൽ ആന്റണി! പത്തനംതിട്ടയിൽ ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രി; എകെ ആന്റണിയുടെ മകന് തെരഞ്ഞെടുപ്പിന്ശേഷം ശുക്രദശ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പത്തനംതിട്ട ബി.ജെ.പി. സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് മാംഗല്യം. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിൽ,തന്റെ നല്ലപാതിയെ കണ്ടെത്തിയതായാണ് വിവരം. അനിൽ ആന്റണിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അനിൽ ആന്റണിയോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യത്തെ ഒരു പ്രമുഖ കുടുംബാംഗമാണ് അനിൽ ആന്റണിയുടെ ഭാവി വധു എന്നാണ് വിവരം. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞശേഷമേ വിവാഹവിവരങ്ങൾ പരസ്യമാക്കുകയുള്ളൂ. കേരളത്തിൽ ബി.ജെ.പി. എപ്ലസ് ​ഗ്രേഡ് നൽകി പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. കോൺഗ്രസിൽനിന്നു ചുവടുമാറി ബി.ജെ.പിയിൽ എത്തിയ അനിൽ ആന്റണി പാർട്ടിയുടെ ദേശീയ സെക്രട്ടറിയും പ്രകടനപത്രികാ സമിതിയിൽ അംഗവുമാണ്. അനിൽ ആന്റണി ജയിച്ചാലും തോറ്റാലും എൻ.ഡി.എ. മുന്നണി അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന. എ.കെ. ആന്റണിയുടെ അതേ ലാളിത്യം പുലർത്തുന്ന വ്യക്തിത്വമാണ് അനിലിനെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇതു പങ്കുവച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി വോട്ട് ചോദിച്ച് കേരളത്തിലെത്തിയതും അനിലിന്റെ മണ്ഡലത്തിലാണ്.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു കൊച്ചി: നിരന്തരമായി...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

Related Articles

Popular Categories

spot_imgspot_img