web analytics

ബിബിസിക്ക് പിന്നാലെ അൽ ജസീറക്കും കേന്ദ്രസർക്കാർ പൂട്ട്: ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അൽ ജസീറക്ക് വിസ നിഷേധിച്ചു: രാജ്യത്തിന് പുറത്തുനിന്നും തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തുകൊണ്ട് അൽ ജസീറയുടെ മറുപടി

അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വിസ നിഷേധിച്ച് കേന്ദ്രസർക്കാർ. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിസക്ക് അപേക്ഷിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായി അൽ ജസീറ വ്യക്തമാക്കി. ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്നലെ നടന്ന ആദ്യഘട്ടം ഇന്ത്യക്ക് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തു കൊണ്ടാണ് തങ്ങൾക്ക് വിസ നിഷേധിച്ച വിവരം അൽ ജസീറ പുറത്തുവിട്ടത്. വിസ നിഷേധിച്ചെങ്കിലും തങ്ങൾ പിന്മാറില്ലെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യുമെന്നും അൽജസീറ വ്യക്തമാക്കി.

നേരത്തെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ ആക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആദായനികുതി വകുപ്പ് അടക്കമുള്ള ഏജൻസികൾ ബിബിസി ക്കെതിരെ നടപടി ആരംഭിക്കുകയും ഏപ്രിൽ ആദ്യത്തോടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തുകയാണെന്ന് ബിബിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയ ശേഷമാണ് ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ചത്. ഇത് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.

Read also: അങ്ങനെയായാൽ പറ്റില്ലല്ലോ, തേച്ചിട്ടു പോയ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച്, കാമുകന്റെ അമ്മയായി യുവതിയുടെ പ്രതികാരം !

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

Related Articles

Popular Categories

spot_imgspot_img