web analytics

സഹായിക്കണം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന പൊലീസ് വകുപ്പ്; ഇനി ഇന്ധനം തരില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ; ഡി.ജി.പി ചോദിച്ചത് 200 കോടി അനുവദിച്ചത് 5 കോടി; തുക കൈമാറാതെ സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് സംസ്ഥാന പൊലീസ് വകുപ്പ്. അനുവദിച്ച പണം പോലും സർക്കാർ നൽകാതായതോടെ വാഹനങ്ങളുടെ ഉപയോഗ മടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങൾ പ്രതിന്ധിയിലായിരിക്കുകയാണ്. കൂടുതൽ പണം ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയിരുന്നു.എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിമർശനം.

ഇന്ധനം നിറച്ച വകയിൽ പമ്പ് ഉടമകൾക്ക് നൽകാനുള്ളത് 200 കോടി രൂപയ്‌ക്കടുത്താണ്. ഈ പണം അടിയന്തിരമായി നൽകണം എന്ന് കാണിച്ച് പമ്പുടമകൾ സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. ഇനി ഇന്ധനം നൽകില്ലെന്ന് പമ്പുടമകളുടെ സംഘടന രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് മേധാവി വീണ്ടും സർക്കാരിനെ സമീപിച്ചു. എന്നാൽ സർക്കാർ പണം അനുവദിക്കാൻ തയ്യാറായില്ല. 15% മാത്രമായിരുന്നു സർക്കാർ അനുവദിച്ചത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി 160 കോടി രൂപ അടിയന്തരമായി നൽകണമെന്ന് കാണിച്ച് വീണ്ടും സർക്കാരിന് കത്ത് നൽകി. എന്നാൽ സർക്കാർ അനുവദിച്ചത് അഞ്ച് കോടി രൂപമാത്രമായിരുന്നു. ഈ തുക പോലും സർക്കാർ ഇതുവരെ കൈമാറിയിട്ടില്ല. നിലവിൽ സ്വന്തം നിലയ്‌ക്കാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നത്.  വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർണമായും മുടങ്ങിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെ ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ നെട്ടോട്ടം ഓടുകയാണ് ഇപ്പോൾ. തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ടിഎ, ഡിഎ എന്നിവയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

 

നാലുദിവസം ഇടിയും മഴയും; മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത;  ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

 

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

വാട്സ്ആപ്പ് സ്റ്റാറ്റസിനു പിന്നാലെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു കാഞ്ഞങ്ങാട്: വാട്സാപ്പ് സ്റ്റാറ്റസിനു പിന്നാലെ...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ലംഘിച്ചാൽ തടവുശിക്ഷ

ലംഘിച്ചാൽ തടവുശിക്ഷ ആലപ്പുഴ: വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് കോടതി ശിക്ഷ വിധിച്ച...

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം പത്തനംതിട്ട: കോയിപ്രത്ത് ദമ്പതികൾ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img