web analytics

കേരളത്തിൽ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണയോട്ടം ഇന്ന്; ആവേശത്തോടെ യാത്രക്കാർ

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിലെ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന്. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നത്. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ആണ് ഇന്ന് നടത്തുന്നത്. രാവിലെ 8ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ്(നമ്പര്‍ 22665/66) 10.45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തിയ ശേഷം 11.55നുള്ള മടക്ക സര്‍വീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ ആകെ 9 സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും.

ട്രയല്‍ റണ്‍ ഇങ്ങനെ:

രാവിലെ 08.00, കോയമ്പത്തൂര്‍, 08.15 പോത്തന്നൂര്‍, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി,09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗണ്‍, 11.05 പാലക്കാട് ജംഗഷന്‍. 11.55 പാലക്കാട് ജംഗഷന്‍, 11.50 പാലക്കാട് ടൗണ്‍, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂര്‍, 14.40 കോയമ്പത്തൂര്‍.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

കേരളത്തിൽ വീണ്ടും മഴയെത്തുന്നു! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വേനൽചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്ക് വഴിതുറന്ന് പുതിയ കാലാവസ്ഥാ മാറ്റം....

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ...

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തുന്ന വാർത്തയാണ്...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

Related Articles

Popular Categories

spot_imgspot_img