web analytics

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഇടുക്കിയിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു; NSS, NCC കേഡറ്റുകൾക്കും അവസരം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ഏപ്രിൽ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ്‌ പൂർത്തിയായ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തകർക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും, എൻ സി സി കേഡറ്റുകൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. നാഷണൽ സർവീസ് സ്കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്കീമിലും എൻസിസിയിലും അംഗങ്ങളായി പ്രവർത്തിച്ച ശേഷം പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം. പുറമെ കേന്ദ്ര പോലീസ് സേനയിൽ നിന്നും വിവിധ സൈനിക യൂണിറ്റുകളിൽ നിന്നും, സംസ്ഥാന പോലീസിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ തിരിച്ചറിയൽ കാർഡ് , സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 18 വൈകുന്നേരം 5 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്. സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉചിതമായ വേതനം നൽകുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് അറിയിച്ചു.

വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തു, നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു; ഇഡിക്കെതിരെ ഹർജിയുമായി സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ ബിഹാർ: മാസം...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

Related Articles

Popular Categories

spot_imgspot_img