web analytics

കുവൈറ്റിൽ മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വിൽക്കുന്നു; ഇരയാകുന്നത് ഹോം നഴ്സ്, നഴ്സ് ജോലികൾ വാഗ്ദാനം ചെയ്ത് കൊണ്ടുപോകുന്ന സ്ത്രീകൾ; പിന്നിൽ മലയാളികളായ മൂവർ സംഘമെന്ന് രക്ഷപെട്ട കാസർഗോഡ് സ്വദേശിനി

ഹോം നേഴ്സ്, നേഴ്സ് ജോലികൾക്കായി എന്ന വ്യാജേന കേരളത്തിൽ നിന്നും യുവതികളെ റിക്രൂട്ട് ചെയ്തശേഷം സെക്സ് റാക്കറ്റിന് വിൽക്കുന്നതായി പരാതി. ഫേസ് ബുക്കിൽ പരസ്യം നൽകിയാണ് കോഴിക്കോട്, തൃശൂർ, എറണാകുളം സ്വദേശികളായ മൂവർ സംഘം തട്ടിപ്പ് നടത്തുന്നത് എന്ന് ഇവരിൽ നിന്നുരക്ഷപെട്ട യുവതി പറയുന്നതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. മാർച്ച് നാലിന് ആണ് കാസറഗോഡ് സ്വദേശിനി കുവൈറ്റിൽ എത്തിയത്. ഹോം നഴ്സ്, നഴ്സിങ് തസ്തികയിലേക്ക് യുവതികളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് തട്ടിപ്പ് സംഘത്തെ ബന്ധപ്പെടുന്നത്. എറണാകുളം സ്വദേശിയായ ഷാഹുൽ ആണ് റിക്രൂട്ട്മെന്റ് നടത്തിയതെന്നും, കുവൈറ്റിൽ എത്തിയ ശേഷമുള്ള അനുഭവം വിവരിക്കാൻ കഴിയില്ലെന്നും കാസറഗോഡ് സ്വദേശിനി പറഞ്ഞു. ലൈംഗിക വൃത്തിയ്ക്ക് വിസമ്മതിച്ച മലയാളി യുവതിയുടെ കൈ തിളച്ച വെള്ളത്തിൽ മുക്കിയെന്നും കാസറഗോഡ് സ്വദേശിനി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

മലപ്പുറം സ്വദേശിനി തട്ടിപ്പ് സംഘത്തിന് സഹായവുമായി കുവൈത്തിലുണ്ടെന്നും യുവതി പറയുന്നു. തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട യുവതികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതി കാസറഗോഡ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി.

Read also; പ്രവാസികളുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് പുതിയ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുമായി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

Related Articles

Popular Categories

spot_imgspot_img