web analytics

‘അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യത’; റംസാൻ-വിഷു ചന്ത വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

പത്തനംതിട്ട: റംസാൻ-വിഷു ചന്തകൾ വേണമെന്ന സർക്കാർ ആവശ്യം നിഷേധിച്ചതിനെ തുടർന്ന് ​​​ഹൈക്കോടതിയിൽ വിശദീകരണം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. 280 ചന്തകൾ തുടങ്ങണം എന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു.

ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ല എന്നും അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. റംസാൻ വിഷു ച‌‌‌‌ന്ത തുടങ്ങുന്നതിലൂടെ അത് അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരായ കൺസ്യൂമർഫെഡിൻ്റെ ഹർജി വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.

മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർഫെഡ് റംസാൻ-വിഷു ചന്തകൾക്ക് സർക്കാർ അപേക്ഷ നൽകിയത്. അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നുണ്ടെന്നു സർക്കാർ പ്രതിനിധികൾ ആരോപിച്ചു.

 

Read Also: റവന്യൂ വകുപ്പിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾ എത്തിയേക്കാം, ഫേസ്ബുക്കും യൂട്യൂബും അടക്കം അടപടലം ചോർത്തിയെടുത്ത് ഹാക്കർമാർ, ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img