web analytics

തന്റെ ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല; ഭർത്താവിനെ രണ്ടാമതും വിവാഹം കഴിപ്പിച്ച് യുവതി

തന്റെ ജോലിത്തിരക്ക് കാരണം ഭർത്താവിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നുതോന്നിയതോടെ പ്രിയതമന് രണ്ടാം ഭാര്യയെ കണ്ടെത്തി നൽകി യുവതി. പ്രശസ്ത മലേഷ്യൻ ഗായിക അസ്ലിൻ ആരിഫാണ് ഭർത്താവിന് രണ്ടാം ഭാര്യയെ കണ്ടെത്തി നൽകിയത്. കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തിഗത വളർച്ചയ്ക്കുമാണ് ഈ തീരുമാനമെന്ന എസ്ലിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. താനും രണ്ടാമത്തെ ഭാര്യയും ഒന്നിടവിട്ട ആഴ്ചകളിൽ ഭർത്താവിനൊപ്പം സമയം ചെലവഴിക്കുന്നതായും എസ്ലിൻ കൂട്ടിച്ചേർത്തു. ”സ്ത്രീകൾ എന്ന നിലയിൽ ഞങ്ങൾക്ക് സ്വാഭാവികമായും അസൂയ തോന്നാറുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഭർത്താവിന് തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും മതിയായ സ്നേഹവും പരിചരണവും നൽകാനും കഴിയുമെങ്കിൽ ഒന്നിലധികം ഭാര്യമാരുണ്ടായാൽ കുഴപ്പമില്ല,” അവർ പറഞ്ഞു.

2021ലാണ് വാൻ മുഹ്ദ് ഹാഫിസാമെന്നയാളെ എസ്ലിൻ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഹാഫിസാം 26 വയസ്സുകാരിയായ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹം തന്റെ ആശയമായിരുന്നുവെന്ന് എസ്ലിൻ പറഞ്ഞു. രണ്ടാമതൊരു ഭാര്യയെ കണ്ടെത്താൻ ഭർത്താവിനെ സഹായിച്ചത് 42 കാരിയായ എസ്ലിനാണ്. താൻ കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുത്തുമ്പോൾ രണ്ടാം ഭാര്യക്ക് ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ കഴിയുമെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എസ്ലിൻ പറഞ്ഞു.

”ഞാൻ വളരെ തിരക്കുള്ള വ്യക്തിയാണ്. ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂര യാത്രകൾ നടത്തേണ്ടി വരാറുണ്ട്. അതിനാൽ എനിക്ക് പലപ്പോഴും അസ്വസ്ഥ അനുഭവപ്പെടാറുണ്ട്. അതിനാൽ വീട്ടുജോലികളിൽ എന്നെ സഹായിക്കാൻ എനിക്ക് മറ്റൊരാൾ കൂടി വേണമെന്ന് തോന്നി,” അവർ പറഞ്ഞു.മാർച്ച് 31-ന് എസ്ലിൻ തന്റെ ഭർത്താവിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാമെന്ന് അവർ ചിത്രം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ഒരു പ്രഭാഷണത്തിൽ പങ്കെടുത്തതിന് ശേഷമാണ് താൻ ബഹുഭാര്യാത്വം അംഗീകരിച്ചതെന്ന് എസ്ലിൻ പറഞ്ഞു.അനുസരണയുള്ള ഭാര്യമാർക്ക് മരണശേഷം പറുദീസയിൽ പ്രവേശിക്കാനുള്ള മികച്ച സാധ്യതയെക്കുറിച്ച് ആ പ്രഭാഷണത്തിൽ വിവരിച്ചിരുന്നുവെന്നും ഗായിക കൂട്ടിച്ചേർത്തു.

ഭർത്താവിന് മറ്റൊരു പങ്കാളിയെ ലഭിക്കുന്നതിനായി ഒട്ടേറെ മാട്രിമോണിയൽ പരിപാടികളിൽ പങ്കെടുത്തു. അവസാനം ഭർത്താവ് തന്നെയാണ് പുതിയ ഭാര്യയെ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ 1.73 ലക്ഷം ഫോളോവേഴ്സ് ഉള്ള എസ്ലിൻ മലേഷ്യയിലെ അറിയപ്പെടുന്ന ഗായികയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പുതിയ ഗാനങ്ങളൊന്നും ഇവർ പുറത്തിറക്കിയിട്ടില്ലെങ്കിലും മലേഷ്യൻ ടെലിവിഷൻ ഷോപ്പിംഗ് ചാനലായ സൂകെ ഷോപ്പിൽ ഇവർ സജീവമാണ്. തന്റെ ആരാധകർക്കുവേണ്ടി ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുകയാണ് ഇതിലൂടെ.

Read also; കരടിപ്പേടിയിൽ കുമളി; ജോലിക്കുപോകാൻ പോലും ആളുകൾ മടിക്കുന്നു; ജനവാസമേഖലയിൽ കരടിഎത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

Related Articles

Popular Categories

spot_imgspot_img