web analytics

കൈ നീട്ടിയാൽ സ്റ്റോപ്പ് ഇല്ലെങ്കിലും സൂപ്പർ ഫാസ്റ്റ് നിർത്തണം; നിർദേശവുമായി കെഎസ്ആർടിസി സിഎംഡി

 

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ യാത്രചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. യാത്രക്കാർ നിൽക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർക്ലാസ് ബസുകൾ നിർത്തിയിരുന്നത്.

രാത്രി പത്തു മണി മുതൽ രാവിലെ ആറുവരെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്നും കെഎസ്ആർടിസി സിഎംഡി പ്രമോജ്‌ ശങ്കർ നിർദേശം നൽകി. സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സ്‌ത്രീകളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി എട്ടുമുതൽ രാവിലെ ആറുവരെ മിന്നൽ ഒഴികെയുള്ള ബസുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലോ സ്‌റ്റോപ്പുകളിലോ നിർത്തണം. യാത്രക്കാരുടെ പരാതികളിൽ ജീവനക്കാർ നിയമാനുസൃതം അടിയന്തര പരിഹാരം കാണണം തുടങ്ങിയ നിർദേശങ്ങളും സിഎംഡി ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

Related Articles

Popular Categories

spot_imgspot_img