web analytics

കോഴിയിറച്ചി വാങ്ങാത്തതിലുളള വിരോധം; മലപ്പുറത്ത് ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തി യുവാവ്

കോഴിയിറച്ചി വാങ്ങാത്തതിലുളള വിരോധം മൂലം മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തി.
കല്ലിടുമ്പ് സ്വദേശി സമീറാണ് അന്‍പത്തിരണ്ടുകാരി സല്‍മത്തിനെ വെട്ടി കൊലപ്പെടുത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് കോഴി ഇറച്ചിയുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുന്നത്. പിന്നാലെ തര്‍ക്കം കൊലപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഭാര്യ സജ്ന ഓടി രക്ഷപ്പെട്ടതോടെ പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമയായ സമീർ നിരന്തരം ഭാര്യയെയും മക്കളെയും അമ്മായി അമ്മയേയും ഉപദ്രവിക്കുക പതിവായിരുന്നു. സമീറിനെതിരെ വേറേയും കേസുകളുണ്ട്.

സൽമത്തിന്റെ തലയിൽ അഞ്ചു തവണയാണ് സമീർ വെട്ടിയത്. തലക്ക് ഗുരുതരമായി പരുക്കേറ്റ സൽമ്മത്ത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് സമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീറിനെതിരെ കൊല കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. സൽമത്തിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൊണ്ടോട്ടി ഓമാനൂരിലെ ബന്ധുക്കൾക്ക് കൈമാറി.

 

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img