web analytics

പെട്രോളടിക്കാൻ കാശില്ല; ഇപ്പോ ഫോണും കട്ടായി; കേരളാപോലീസിന്റെ ഒരു അവസ്ഥയെ

തിരുവനന്തപുരം: ബി എസ് എൻ എല്ലിന് ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തെ പൊലീസ് സ്‌റ്റേഷനിലെ ലാൻഡ് ഫോണുകൾ പലതും നിശ്ചലമായി. സ്റ്റേഷനുകളിൽ നിന്നും സ്റ്റേഷനുകളിലേക്ക് ലാൻഡ് ഫോണിലൂടെ വിളിക്കാൻ കഴിയാത്ത അവസ്ഥ. ഉദ്യോഗസ്ഥരുടെ കൈയിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സ്‌റ്റേഷനിലേക്കുള്ള ആശയ വിനിമയം. അതീവ രഹസ്യ സ്വഭാമുള്ള സന്ദേശങ്ങൾ സ്‌റ്റേഷനുകളിലേക്ക് കൈമാറുന്നതിന് ഇടത് തടസ്സമായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊലീസിനെ വലച്ച് ഡീസൽ ക്ഷാമം തുടരുകയാണ്. പൊലീസുകാർ കൈയിൽ നിന്നും പണമെടുത്താണ് ഡീസൽ അടിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫോൺ കണക്ഷനുകളും വിച്ഛേദിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ നഗര ഹൃദയത്തിലെ പല സ്റ്റേഷനുകളിലും ലാൻഡ് നമ്പർ നിശ്ചലമാണ്. ഇതോടെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിലൂടെ സന്ദേശം നൽകുന്ന കൺട്രോൾ റൂമിലെ സംവിധാനവും പാളി. ഇതിനൊപ്പം പൊതുജനങ്ങൾക്കും ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ച് പരാതി പറയാൻ കഴിയാത്ത സാഹചര്യം നിലവിൽ വന്നു. പൊലീസിന്റെ ചരിത്രത്തിൽ തന്നെയാണ് ഇത്രയും രൂക്ഷമായ പ്രതിസന്ധിയുണ്ടാകുന്നത്.

Read also; കോടഞ്ചേരിയില്‍ മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ മറന്നുവച്ചു വീട്ടിൽപോയി; രക്ഷകരായത് പോലീസ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് അധിക ഇന്ധന ക്വാട്ട നിർത്തിയിരുന്നു. ഉത്തരവിറക്കാതെ ഇതുസംബന്ധിച്ച നിർദ്ദേശം വാക്കാൽ താഴേത്തലങ്ങളിലേക്ക് നൽകുകയായിരുന്നു. പൊലീസ് ഡ്രൈവർമാരുടെ വാട്‌സാപ്പ് കൂട്ടായ്മകൾ വഴിയും ഇത് പ്രചരിപ്പിച്ചതായാണ് വിവരം. പൊലീസ് വാഹനങ്ങൾക്ക് എണ്ണയടിച്ച ഇനത്തിൽ, സംസ്ഥാനത്തെ പല പെട്രോൾ പമ്പുകൾക്ക് കോടികൾ സർക്കാർ നൽകാനുണ്ട്.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് 250 ലിറ്റർ ഡീസലാണ് പ്രതിമാസ ക്വാട്ട. ക്രമസമാധാന പ്രശ്നങ്ങൾ, പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടി, പ്രത്യേക പരിശോധനകൾ എന്നിവയാകുമ്പോൾ ഈ ഡീസൽ തികയാതെവരും. ആവശ്യത്തിന് എണ്ണയടിച്ച് വാഹനം ഓടിച്ചശേഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ നൽകി, അധിക ക്വാട്ട വാങ്ങുകയായിരുന്നു പതിവ്. പണപ്രതിസന്ധി കടുത്തപ്പോൾ, അധിക ക്വാട്ട അനുവദിക്കേണ്ടെന്ന് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ പെട്രോൾ പമ്പുകൾക്ക് നാലുലക്ഷം രൂപമുതൽ 15 ലക്ഷംവരെ സർക്കാർ നൽകാനുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. തിരുവനന്തപുരം ജില്ലയാണ് കുടിശ്ശികയിൽ മുമ്പിൽ. കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും വൻ തുകയാണ് പമ്പുടമകൾക്ക് നൽകാനുള്ളത്.

Read also: പലതവണ സിംനയോട് പ്രണയാഭ്യർത്ഥന നടത്തി, അതെല്ലാം നിരസിച്ചു; സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായി; മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കൊലപാതകത്തിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതി ഷാഹുൽ അലി

Read also: ഇടുക്കിയിൽ മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയെ കയറിപ്പിടിച്ച കൗമാരക്കാരന്റെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി…!

Read also:മലയാളികൾ അരുണാചലിൽ ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്; അന്വേഷണം തിരുവനന്തപുരത്തെ സാത്താൻ സേവകരിലേക്ക്; ആ ‘സീക്രട്ട് ടെലഗ്രാം ഗ്രൂപ്പും’ ദുരൂഹം

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

“ഞങ്ങൾ ഐസും ഫയറുമല്ല, ഫയറും ഫയറും ആണ്” — സഹതാരത്തെ പുകഴ്ത്തി...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; യുവാവ് പിടിയിൽ തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ...

കൂലിത്തർക്കം: വ്യാജ ബോംബ് കെട്ടി തൊഴിലുടമയുടെ വീട്ടിൽ ആക്രമണം; വയോധികൻ അറസ്റ്റിൽ

കൂലിത്തർക്കം: വ്യാജ ബോംബ് കെട്ടി തൊഴിലുടമയുടെ വീട്ടിൽ ആക്രമണം; വയോധികൻ അറസ്റ്റിൽ മറയൂർ...

Related Articles

Popular Categories

spot_imgspot_img