web analytics

അമിത വേഗതയിലെത്തിയ വാൻ ഇടിച്ചിട്ടു; വർക്കലയിൽ ബലിതർപ്പണത്തിനെത്തിയ അമ്മയ്ക്കും മക്കൾക്കും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ബലിതർപ്പണത്തിനെത്തിയ അമ്മയ്ക്കും മക്കൾക്കും വാൻ ഇടിച്ചു പരിക്ക്. പരവൂർ കലയ്ക്കോട് സ്വദേശി നിഷ (35), മകൾ സാന്ദ്ര (8), മകൻ സച്ചിൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. വഴിയരികിൽ നിന്ന വർക്കല സ്വദേശി സത്യൻ (56) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയിലെത്തിയ വാൻ നിയന്ത്രണം തെറ്റി കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിടുകയായിരുന്നു.

അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി. നിഷയും മക്കളും ബലിതർപ്പണത്തിനായാണ് വർക്കലയിൽ എത്തിയത്. രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്. കോഴഞ്ചേരിയിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളെ ഇറക്കിയ ശേഷം കുന്നിൻ മുകളിലെ റോഡിൽ നിന്നും അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം തെറ്റി വഴിവക്കിൽ കടയുടെ അരികിൽ വിശമിക്കുകയായിരുന്ന അമ്മയെയും മക്കളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

രക്ഷപെടാൻ കഴിയാത്ത വിധം കടയുടെ സമീപത്തെ അരമതിലിനും വാഹനത്തിനും ഇടയിൽ എട്ടു വയസ്സുള്ള കുട്ടി ഞെരുങ്ങുകയും ചെയ്തു. അപകടം കണ്ട് നാട്ടുകാരാണ് ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img