web analytics

‘അവൻ ഒറ്റച്ചചവിട്ടായിരുന്നു, കുഞ്ഞ് തെറിച്ചു ചുമരിൽ ഇടിച്ചു വീണു’; കാളികാവിലെ രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്നു വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നു. കൊലപാതകം നടന്ന ദിവസം പ്രതി മുഹമ്മദ്‌ ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാമെന്നുമാണ് ഓഡിയോയിൽ പറയുന്നത്. ഫായിസിൻ്റെ അളിയനും അയൽ വാസിയും ഫായിസിന്റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൂടിയായ അൻസാർ പറയുന്നു. ചവിട്ടേറ്റ കുട്ടി തെറിച്ചു പോയി ചുമരിൽ ഇടിച്ചു വീണു, നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു, ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാം, കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ആ കുട്ടിയെ ഒരൊറ്റ ചവിട്ടായിരുന്നുന്നുവന്നും തടയാൻ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സാര്‍ സംഭാഷണത്തില്‍ പറയുന്നത്. പൊലീസില്‍ മൊഴികൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്നതാണ് ഫോണ്‍ സംഭാഷണം.

Rea also; അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി പെട്ടെന്ന് വീട്ടിലേക്കു പോയി, പിന്നീട് കാണുന്നത് ആത്മഹത്യ ചെയ്ത നിലയിൽ; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതി സുരേഷിനെ ഗുജറാത്തിൽ നിന്നും പൊക്കി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img