web analytics

അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണു; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുതുച്ചേരി: അഴുക്കുചാൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, സമീപത്തെ വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത് നഗറിലാണ് അപകടം നടന്നത്. മതിലിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമിയ്ക്കുന്നതിനായി 16 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. മതിൽ ഇടിയുന്നത് കണ്ട്, എതിർഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറി.

തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലിസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാലുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

 

Read Also: തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം; നിരവധി വീടുകളിൽ വെള്ളം കയറി, തീരത്ത് ജാഗ്രത

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു

കോഴിക്കോട്ട് എസ്.ഐക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നു കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img