web analytics

യുകെയിൽ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പോലീസ് പിടികൂടിയെങ്കിലും ​ഗർഭിണിയാണെന്ന കാരണത്താൽ കോടതി ജാമ്യം നൽകി; ഒടുവിൽ കുടുംബസമേതം മുങ്ങി; ഒളിവിലിരുന്നും തട്ടിപ്പ്; പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹം; ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കരെ തേടി പോലീസ്

കോട്ടയം: യുകെയിൽ വീസ വാഗ്ദാനം ചെയ്ത് നിരവധി മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹം. കഴിഞ്ഞ ദിവസം രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു പരാതിയുമായി രംഗത്ത് വന്നു.

ഡിനിയായുടെ പിതാവിന്റെ അനിയൻ്റെ മകനും മകളും യുകെയിലുണ്ടെന്നും, അവരുടെ പരിചയക്കാരായ മലയാളികൾ കേരളത്തിൽ നിന്ന് യുകെയിൽ എത്തിയത് അഞ്ജന പണിക്കർ വഴിയാണ് എന്ന് അറിയിക്കുകയും അവർ അഞ്ജനയുടെ ഫോൺ നമ്പർ നൽകുകയും ഫോണിലൂടെ പരിചയപ്പെട്ട സംസാരിക്കുകയും ബ്രഹ്മപുരത്തെ അഞ്ജനയുടെ വീട്ടിൽ എത്തി ആദ്യ ഗഡു പണം നൽകിയത് പിന്നീട് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയും ചെയ്തു.ഡിനിയായിൽ നിന്ന് മാത്രം 6.40 ലക്ഷം രൂപയാണ് അഞ്ജന കൈപ്പറ്റിയത്.

യുകെയിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്ത് 18.60 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതി വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയിൽ പൊലീസ് അഞ്ജനയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഗർഭിണിയായതു കൊണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച അഞ്ജന കുടുംബസമേതം നാട് വിടുകയും, ഒളിവിൽ ഇരുന്ന് വീസ തട്ടിപ്പ് തുടരുകയാണ് ചെയ്യുന്നത്.

വീസയക്ക് പണം നൽകിയവർ അഞ്ജനയെ അന്വേഷിച്ച് ബ്രഹ്മപുരത്ത് എത്താറുണ്ടന്നും, അഞ്ജനയുടെ ആദ്യ വിവാഹത്തിലെ മൂന്നു പെൺമക്കളെ കൂട്ടിയാണ് ഒളിവ് ജീവിതമെന്നും അയൽവാസികൾ പറയുന്നു. അഞ്ജനയേയും ഭർത്താവിനെയും അന്വേഷിച്ച് കേരള പൊലീസ് വിവിധ ഭാഗങ്ങളിൽ കറങ്ങുകയുമാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ പ്രതികൾ വലയിൽ!

ജ്വല്ലറിയിൽ നിന്ന് മിന്നൽ വേഗത്തിൽ സ്വർണവുമായി കടന്നു; കൊണ്ടോട്ടിയിലെ സിനിമാറ്റിക് മോഷണക്കേസിൽ...

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കൊല്ലം: കൊല്ലം കുന്നിക്കോട് സ്വദേശിയായ വയോധികനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img