web analytics

പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻ കുട്ടിയും

കൊച്ചി: കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിൻറെ നേതാക്കളുടെ ചിത്രങ്ങൾ കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിൽ വന്നസംഭവത്തിൽ വിശദീകരണവുമായി ഇരു നേതാക്കളും രംഗത്തെത്തി. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിൻറേയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് പോസ്റ്ററിൽ വന്നത്. പോസ്റ്റർ വ്യാജമായി നിർമ്മിച്ചതാണെന്നാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ വാദം. എൻഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്. വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇന്നുതന്നെ ഡിജിപിക്ക് പരാതി നൽകും.കോൺഗ്രസിൻറെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നി്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് മാത്യു ടി തോമസും പറഞ്ഞു. തൻറേയും കെ കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങൾ വച്ച് പോസ്റ്റർ അടിചാൽ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനതാദൾ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നു. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img