web analytics

ഇനി കളി വമ്പന്മാരോട്; ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബറില്‍, ആകെ അഞ്ച് ടെസ്റ്റുകള്‍

ന്യൂഡല്‍ഹി: അഞ്ച് ടെസ്റ്റ് പരമ്പരകള്‍ക്കായുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 22-ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2024-25 വര്‍ഷത്തെ പട്ടികയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര സംബന്ധിച്ച വിവരങ്ങളുള്ളത്. പരമ്പര 2025 ജനുവരിവരെ നീളും.

അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായുള്ള മത്സരമായിരിക്കും. ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്‌നി തുടങ്ങിയ വേദികളാണ് ശേഷിച്ച ടെസ്റ്റുകള്‍ക്ക് വേദിയാവുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറുമുതല്‍ പത്തുവരെ രണ്ടാം ടെസ്റ്റും 14 മുതല്‍ 18 വരെ മൂന്നാം ടെസ്റ്റും 26 മുതല്‍ 30 വരെ നാലാം ടെസ്റ്റും നടക്കും. 2025 ജനുവരി മൂന്ന് മുതല്‍ ഏഴുവരെയായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.

1991-92-ന് ശേഷം ആദ്യമായാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നേറാനുള്ള അവസരമായിരിക്കും ഇത്. ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെത്തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വനിതാ ഏകദിനവും നടക്കും. ഡിസംബര്‍ അഞ്ചുമുതല്‍ 11 വരെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ വനിതകളുടെ പരമ്പര. ഡിസംബര്‍ അഞ്ച്, എട്ട്, 11 തീയതികളിലാണ് മത്സരങ്ങള്‍.

 

Read Also: മദ്യലഹരിയിൽ കിടന്നയാളെ കണ്ടില്ല, കാർ വീട്ടിലേക്ക് എടുത്തപ്പോൾ ദേഹത്ത് കയറി; മരിച്ചെന്നറിഞ്ഞ് അമ്പത്തിയഞ്ചുകാരന്റെ മൃതദേഹം പാടത്ത് തള്ളി; തൃശൂരിൽ സ്വർണ വ്യാപാരി അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

Related Articles

Popular Categories

spot_imgspot_img