web analytics

രണ്ടു വയസുകാരി ഫാത്തിമ നസ്റിൻറെ മരണത്തിൽ ദുരൂഹത; പിതാവ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ

കാളികാവ്: ഉദരംപൊയിലിൽ രണ്ടു വയസുകാരി ഫാത്തിമ നസ്റിൻറെ മരണത്തിൽ ദുരൂഹത. കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉദരംപൊയിൽ സ്കൂളിന് സമീപം കോന്തൊത്തൊടിക മുഹമ്മദ് ഫായിസിനെതിരെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പരാതി നൽകിയത്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഉച്ചക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടിയെ ആദ്യം കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഷഹബാനത്താണ് കുട്ടിയുടെ മാതാവ്. ഇവർക്ക് മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു അങ്കമാലി:...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്...

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

Related Articles

Popular Categories

spot_imgspot_img