web analytics

കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ കനത്ത പ്രതിഷേധം;മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും; ആം ആദ്മി മന്ത്രിമാരെ അറസ്റ്റ് ചെയ്തു; നാടകീയ സംഭവങ്ങൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി അറസ്റ്റിനെത്തുടര്‍ന്ന് ഡൽഹിയിൽ ആം ആദ്മിയുടെ വൻ പ്രതിഷേധം. aap മന്ത്രിമാരുൾപ്പടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എ.എ.പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത ഡൽഹി എ.എ.പി മന്ത്രിമാരായ അതിഷി,സൗരഭ് ഭരദ്വാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.അറസ്റ്റിനെത്തുടര്‍ന്ന് ഇന്ന് ചേരാൻ ഇരുന്ന ഡൽഹി നിയമസഭാ സമ്മേളനം റദ്ദാക്കി. 27 ന് രാവിലെ 11.00 മണിക്ക് നിയമസഭാ സമ്മേളനം ചേരും.

കെജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ വീട്ടു തടങ്കലിലാണെന്ന് എഎപി ആരോപിച്ചു. എഎപി നേതാക്കളെ കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹി റൗസ് അവന്യു കോടതിയിൽ വീഡിയോ കോൺഫെറെൻസ് വഴി ഹാജരാക്കാനാണു സാധ്യത. ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ മാർച്ച്നടത്തി.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!

പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് 'ഷോക്ക്' ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ...

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി

സ്റ്റേജിൽ ഫോട്ടോ എടുക്കുമ്പോൾ മോഷണം: വധുവിന്റെ ബാഗുമായി വ്യാജ അതിഥി മുങ്ങി രാജസ്ഥാനിലെ...

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല

ആദ്യം കളി, പിന്നെ മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം...

വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവൻ നൽകി; കൊച്ചു മാലാഖയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രമൊഴി

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം ഇനി...

Related Articles

Popular Categories

spot_imgspot_img