web analytics

4500, 6500, 15000…നന്മ മരിച്ചിട്ടില്ല; പാറിപ്പറന്ന അഞ്ഞൂറിന്റെ നോട്ടുകൾ അഷ്റഫിന് തിരിച്ചു നൽകി നാട്ടുകാർ, തിരികെ ലഭിച്ചത് 30,500 രൂപ

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ ആലുവ- എറണാകുളം ദേശീയപാതയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ ഒടുവിൽ ആശ്വാസ വാർത്ത. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കച്ചവടക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് നഷ്‌ടമായ 40,000 രൂപയിൽ 30,500 രൂപയും തിരികെ ലഭിച്ചു. ഒരാള്‍ 6500 രൂപ നല്‍കി. പിറ്റേന്ന് രണ്ടുപേര്‍ 4500 രൂപ വീതവും നല്‍കി. വേറൊരാള്‍ 15000 രൂപ വീട്ടിലെത്തിച്ചു.

ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ റോഡരികില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയെ തുടർന്നാണ് വാഴക്കാല എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്‌റഫിനെ നല്ലവരായ നാട്ടുകാർ സഹായിച്ചത്. കഴിഞ്ഞ 14ന് ആലുവ മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോള്‍ കമ്പനിപ്പടിയില്‍ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുപോയത്. കടയില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. നഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്ത കണ്ടപ്പോഴാണ് അഷ്‌റഫിന് പണം നഷ്ടമായ സ്ഥലം മനസ്സിലായത്. ഉടന്‍ കമ്പനിപ്പടിയില്‍ എത്തി.

സംഭവദിവസം പറന്നുനടക്കുന്നത് കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ പണം എടുക്കാൻ ആളുകൾ തടിച്ചു കൂടിയതോടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും നാട്ടുകാർ തിരികെ നൽകിയത്.

 

Read Also: നോമിനേഷൻ നൽകുന്നതിനു മുമ്പ് രാജിവെയ്ക്കണം; 25,000 രൂപ പിഴയടക്കേണ്ടി വരുമെന്ന് ഹൈക്കോടതി; ഹർജി പിൻവലിച്ചു

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

മദ്യലഹരിയിലെ ‘സാഹസം’ വിനയായി; പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് ദാരുണമായ കടിയേറ്റു

മഞ്ചേരി: കേട്ടാൽ ആരും അന്തംവിട്ടുപോകുന്ന ഒരു വാർത്തയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും...

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഉഷ്ണതരംഗ ഭീഷണി; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് Thiruvananthapuram: സംസ്ഥാനത്ത് കടുത്ത...

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

സ്ത്രീക്ഷേമത്തിന് ‘പത്ത് ഗ്യാരന്റികൾ’; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീക്ഷേമത്തിന് 'പത്ത് ഗ്യാരന്റികൾ'; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata:...

Related Articles

Popular Categories

spot_imgspot_img