web analytics

ഡോ.ഷഹ്നയുടെ ആത്മഹത്യ; റുവൈസിനു തിരിച്ചടി, പിജി പഠനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഡോ.ഷഹ്നയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു. പിജി പഠനത്തിന് പുനപ്രവേശനം നല്‍കണമെന്ന ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഷഹ്നയുടെ മരണത്തിൽ പ്രതിയായ ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാമെന്നുള്ള സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സ്ത്രീധന പ്രശ്‌നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസിൽ റുവൈസിന് കോടതി ജാമ്യം നൽകിയിരുന്നു. സംഭവത്തെ ഡോ. റുവൈസിന്റെ പിജി പഠനം ആരോഗ്യ സർവകലാശാല വിലക്കുകയായിരുന്നു.

 

Read Also: 4500, 6500, 15000…നന്മ മരിച്ചിട്ടില്ല; പാറിപ്പറന്ന അഞ്ഞൂറിന്റെ നോട്ടുകൾ അഷ്റഫിന് തിരിച്ചു നൽകി നാട്ടുകാർ, തിരികെ ലഭിച്ചത് 30,500 രൂപ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img