web analytics

റെയിൽവേ ഗേറ്റുകൾ സ്മാർട്ട് ആകുന്നു; സംസ്ഥാനത്തൊട്ടാകെ സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകൾ വരുന്നു

കൊച്ചി: പരമ്പരാഗത റെയിൽവേ ഗേറ്റുകൾക്ക് വിട.സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു.ഇപ്പോൾ എറണാകുളം ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിൽ ഈ സിഗ്നലിങ്‌ സംവിധാനമുണ്ട്.തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ ഈ സംവിധാനം നടപ്പായി.
സംസ്ഥാനത്തോട്ടാകെ ഇത്തരം ഗേറ്റുകൾ നിർമിക്കാനാണ് പദ്ധതി.
സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾവരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും.

ആലപ്പുഴയിലെ തുറവൂർ റെയിൽവേസ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. രണ്ടാമത്തെ സ്ഥലമാണ് തുറവൂർ.

സ്റ്റേഷനുകളിലെ സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആവുന്നതോടെ പരമ്പരാഗതരീതിയിൽ സ്റ്റേഷൻമാസ്റ്റർ പ്രവർത്തിപ്പിക്കുന്ന സിഗ്നലിങ് സംവിധാനവും മാറും.

ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലുംസാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കാനും കഴിയും. തുറവൂരിലെ രണ്ടുഗേറ്റുകൾ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിനും 10 കോടിയോളം രൂപ ചെലവായി.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ

സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ...

Related Articles

Popular Categories

spot_imgspot_img