web analytics

കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദം; മാർ​ഗംകളി വിധികർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികർത്താവ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ. മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ‘സദാനന്ദാലയ’ത്തിൽ പി.എൻ.ഷാജി ( ഷാജി പൂത്തട്ട-51) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നൃത്താധ്യാപകനായ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട വിധികർത്താവാണ് കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ചത്.
രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം വീട്ടിനകത്ത് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടർന്ന് വീട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിധി കർത്താക്കൾ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘർഷം നടന്നിരുന്നു. കൂടുതൽ സംഘർഷസാധ്യത കണക്കിലെടുത്ത് മത്സരങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ വി.സി. ഇടപെട്ട് കലോത്സവം നിർത്തിവെക്കുകയായിരുന്നു.

ഫലം അട്ടിമറിച്ചെന്ന് കാണിച്ച് സർവകലാശാല യൂണിയൻ വാട്‌സ് ആപ് സന്ദേശം തെളിവായി നൽകി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഷാജിയേയും രണ്ട് പരിശീലകരേയും കന്റോൺമെന്റ് പോലീസ് വേദിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

അടുത്ത ദിവസം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് കന്റോൺമെന്റ് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സിറ്റി പോലീസ് അറിയിച്ചു.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയായി സിറ്റി പോലീസ് അറിയിച്ചു. അച്ഛൻ: പി.സഹദേവൻ. അമ്മ: പൂത്തട്ട ലളിത. ഭാര്യ: ഷംന (ധർമടം). സഹോദരങ്ങൾ : അനിൽകുമാർ (കാപ്പാട്), പരേതനായ സതീശൻ (അഴീക്കൽ). സംസ്‌കാരം വ്യാഴാഴ്ച 12-ന് പയ്യാമ്പലത്ത് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ...

മനുഷ്യത്വം മരവിച്ച ക്രൂരത!

മനുഷ്യത്വം മരവിച്ച ക്രൂരത! മുംബൈ: മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിൽ സ്വന്തം...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച് ജർമൻ സംഘത്തിന്റെ മാസ്സ് എൻട്രി

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച്...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img