web analytics

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; കരാർ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് ടൂറിസം വകുപ്പ്, നാളെ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പ്. കരാർ കമ്പനിക്കും ഡി.ടി.പി.സിക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങൾ കരാർ കമ്പനിക്കാണെന്നും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അപകടത്തിൽ ടൂറിസം ഡയറക്ടർ നാളെ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി ബി നൂഹിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിച്ചത്. അപകടത്തിന്റെ സാഹചര്യവും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനവും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ടെന്നും ടൂറിസം ഡയറക്ടർ അറിയിച്ചു.

ശനിയാഴ്ചയാണ് വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന് നിരവധി പേർ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 15 പേർ കടലിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. അഞ്ച് മണിയോടെ ശക്തമായ തിരയിൽ കൈവരി തകരുകയായിരുന്നു. കൂടുതൽ ആളുകൾ ബ്രിഡ്ജിൽ കയറിയതും അപകടകാരണമാണെന്നാണ് വിലയിരുത്തല്‍. രണ്ടരമാസം മുന്‍പാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

 

Read Also: 10.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

Related Articles

Popular Categories

spot_imgspot_img