web analytics

വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46)യാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ കേസിലെ പ്രതി ബിനു (50)വും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്ടീവ സ്‌കൂട്ടറിലാണ് ബിനു സരിതയുടെ വീട്ടിലെത്തിയത്. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ സരിതയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് ബിനു കത്തിക്കുകയുമായിരുന്നു. തുടർന്ന് ബനു സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്.

ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്.

 

Read Also: ഇസ്രയേലില്‍ മിസൈൽ ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികൾക്ക് പരിക്ക്

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Related Articles

Popular Categories

spot_imgspot_img