web analytics

പത്താംതരം കടക്കാൻ 13 ജോഡി ഇരട്ടക്കുട്ടികൾ; കൊ​ടി​യ​ത്തൂർ പി.​ടി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളിന് ഇത് അപൂർവനിമിഷം

കൊ​ടി​യ​ത്തൂ​ർ പി.​ടി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 13 ജോ​ടി ഇ​ര​ട്ട​ക്കു​ട്ടി​കൾ. 877 പേ​രാ​ണ് ഈ ​വ​ർ​ഷം ഇ​വി​ടെ പ​രീ​ക്ഷ​ക്കി​രി​ക്കു​ന്ന​ത്. ഇ​ത് വി​ദ്യാ​ല​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ എ​ണ്ണ​വു​മാ​ണ്.
ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ എ.​പി. ബ​ഷീ​ർ-​ബു​ഷ്റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫ​ഹ​ദ് ബ​ഷീ​ർ, റീ​ഹ ഫാ​ത്തി​മ, കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ പി.​എ. ആ​രി​ഫ് അ​ഹ​മ​ദിന്റെയും സു​ഹൈ​നയുടെയും മ​ക്ക​ളാ​യ ഹാ​നി റ​ഹ്മാ​ൻ, ഹാ​ദി റ​ഹ്മാ​ൻ, വാ​ലി​ല്ലാ​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ജ​ബ്ബാ​റിന്റെയും ന​ജ്മു​ന്നീ​സയുടെയും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ജ്ഹ​ദ്, മു​ഹ​മ്മ​ദ് അ​ജ് വ​ദ്, കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​വീ​ന്ദ്ര​ൻ-​സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​മ​ൽ, അ​ർ​ച്ച​ന, അ​ബൂ​ബ​ക്ക​റിന്റെയും സു​ഹ​റയുടെയും മ​ക്ക​ളാ​യ അ​ഫ്ന, ഷി​ഫ്ന, ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹി​മാ​ൻ-​സീ​ന ഭാ​യ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ബി​യ ഫാ​ത്തി​മ, അ​ഫി​യ ഫാ​ത്തി​മ, എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ഗ​ഫൂ​റിന്റെയും ബേ​ബി ഷ​ഹ്നയുടെയും മ​ക്ക​ളാ​യ വി. ​ഫാ​സി​യ, വി. ​മു​ഹ​മ്മ​ദ് ഫാ​സി​ൽ, കാ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ച​റ ജ​മാ​ൽ-​ജ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹ​യ ഫാ​ത്തി​മ, ഹ​ന ഫാ​ത്തി​മ, മു​ക്കം സ്വ​ദേ​ശി​ക​ളാ​യ അ​ൻ​വ​ർ ഗ​ദ്ദാ​ഫിയുടെയും ​ഷ​ഫീ​നയുടെയും മ​ക്ക​ളാ​യ ഫാ​ത്തി​മ ലി​യ, ഫാ​ത്തി​മ സി​യ, പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സു​രേ​ന്ദ്ര​ബാ​ബു-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ കൃ​ഷ്ണേ​ന്ദു, കൃ​പാ​ന​ന്ദ്, എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി​ക​ളാ​യ പി.​പി. മ​ൻ​സൂ​റ​ലിയുടെയും ലൈ​ലാ​ബിയുടെയും മ​ക്ക​ളാ​യ സ​ൻ​ഹ, മി​ൻ​ഹ, മാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹി​മാ​ൻ-​സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫാ​ത്തി​മ റി​യ, ആ​യി​ശ ദി​യ, ഷ​മീ​റിന്റെയും റ​ഫ്നീ​നയുടെയും മ​ക്ക​ളാ​യ റി​ഹാ​ൻ, റി​ഷാ​ൻ എ​ന്നി​വ​രാ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ. നേ​ര​ത്തെ ദേ​ശീ​യ സെ​റി​ബ്ര​ൽ പാ​ഴ്സി ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ടീ​മം​ഗ​മാ​യ അ​ജ്ഹ​ദും ഈ ​ഇ​ര​ട്ട കൂ​ട്ട​ത്തി​ലു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img