മാർക്രത്തിന് പകരം നായകനായി കമ്മിൻസ്; ഔദ്യോഗിക സ്ഥിരീകരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും. സമൂഹമാധ്യമങ്ങളിലൂടെ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിനെ സൺറൈസേഴ്സ് നായക പദവിയിലേക്ക് എത്തിച്ചത്.

2016ൽ ഡേവിഡ് വാർണറിന് കീഴിൽ സൺറൈസേഴ്സ് ഐപിഎൽ കിരീടം നേടിയിരുന്നു. പിന്നീടുള്ള സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യൻഷിപ്പിലേക്ക് എത്താനായില്ല. എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഓറഞ്ച് ആർമിയുടെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിൽ അയ്ഡാൻ മാക്രം നയിച്ച സൺറൈസേഴ്സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇത്തവണത്തെ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഒപ്പം ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡും ടീമിലെത്തി. ബാറ്റിംഗിലും ബൗളിം​ഗിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്.

 

Read Also: സ്കൂളിൽ പരിശോധനക്കിടെ ബീഡി കണ്ടെത്തി, പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം; എട്ടാം ക്ലാസ്സുകാരൻ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണം

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ

വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ IDUKKI: ദേശീയപാത 66 നിർമ്മാണത്തിനിടെ...

UK: സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ

UK: സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ പ്രശസ്ത സിനിമ സംവിധായകയെ ലണ്ടനിൽ...

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ...

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ...

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ...

കണ്ണൂരിൽ യുവതി ജീവനൊടുക്കി

കണ്ണൂരിൽ യുവതി ജീവനൊടുക്കി കണ്ണൂർ: കണ്ണൂരിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി....

Related Articles

Popular Categories

spot_imgspot_img