web analytics

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിളും മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ പോലീസ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു. ബസ്തർ ഫൈറ്റേഴ്‌സിലെ കോൺസ്റ്റബിൾ രമേഷ് കുറേത്തിയാണ് മരിച്ചത്. ഛത്തീസ്​ഗഡിലെ കാങ്കറിലാണ് പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കാങ്കർ മേഖലയിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പം പോലീസും പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് സംഘത്തെ കണ്ടതോടെ ഭീകരർ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പോലീസ് ഉദ്യോ​ഗസ്ഥൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

ഭീകരരുടെ ഒളിത്താവളങ്ങൾ സംഘം നശിപ്പിച്ചു. സ്ഥലത്ത് നിന്നും നിരവധി മാരകായുധങ്ങളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Read Also: കൊടുവള്ളിയിൽ ബൈക്കിനു തീ പിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

കൊടുംചൂടിന് ആശ്വാസം; സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ–ഓറഞ്ച് മുന്നറിയിപ്പ്

കൊച്ചി: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img