മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. മലപ്പുറം തിരൂരിലാണ് സംഭവം.
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു.