web analytics

ബുംറ കളത്തിലേക്ക്, രാഹുൽ പരിക്കിന്റെ പിടിയിൽ; അഞ്ചാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. എങ്കിലും അവസാന ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. ജസ്പ്രീത് ബുംറയുടെ വിശ്രമവും കെ എൽ രാഹുലിന്റെ പരിക്കുമാണ് ഇപ്പോഴും ഇന്ത്യൻ ടീമിലെ പ്രധാന വിഷയം.

രാഹുലിന് വലത് തുടയ്ക്കേറ്റ പരിക്ക് ഭേദമായിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദ​ഗ്ധ ചികിത്സയ്ക്കായി താരത്തെ ലണ്ടനിലേക്ക് അയച്ചിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിലും രാഹുൽ കളിക്കുന്നില്ലെങ്കിൽ കർണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ഒരുങ്ങിയേക്കും. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ പേസർ ജസ്പ്രീത് ബുംറയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. തുടർച്ചയായ മത്സരക്രമം പരി​ഗണിച്ചാണ് നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകിയത്. ബുംറ മടങ്ങിവന്നാൽ പരമ്പരയിലെ നാല് മത്സരങ്ങളും കളിച്ച താരങ്ങളിൽ ചിലർക്ക് വിശ്രമം നൽകിയേക്കും. സ്പിന്നർ രവിചന്ദ്രൻ അശ്വിന് വിശ്രമം നൽകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ശുഭ്മാൻ ​ഗില്ലിനും ഒരു മത്സരത്തിൽ വിശ്രമം നൽകുന്ന കാര്യം ആലോചനയിലുണ്ട്.

 

Read Also: ശ്വസിക്കാൻ കഴിയുന്നില്ല; ചികിത്സ തേടിയെത്തിയ 55 കാരന്റ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് പാറ്റയെ

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!

പില്ലർ 385-ൽ ഒരു 'മഞ്ഞുമ്മൽ ബോയ്'; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച്...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യ...

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി! തിരുവനന്തപുരം:...

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

Related Articles

Popular Categories

spot_imgspot_img