അറബിവാക്യങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രം ധരിച്ച് റെസ്റ്റോറന്‍റില്‍ എത്തിയ യുവതിയെ ആള്‍കൂട്ടം അക്രമിച്ചു വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടതായി പരാതി. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നും ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ പ്രകോപിതരാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ ലാഹോറിലാണ് സംഭവം എന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഭക്ഷണം കഴിക്കാനായി ഒരു റെസ്റ്റോറന്‍റില്‍ യുവതി ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റെസ്റ്റോറന്‍റിലെത്തിയ ചിലര്‍ ആരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ഖുറാനിനോടുള്ള അനാദരവാണെന്ന് ചിലർ പറഞ്ഞതോടെ റെസ്റ്റോറന്‍റിലുണ്ടായിരുന്ന മറ്റുള്ളവരും ഇവർക്കൊപ്പം ചേർന്ന് യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആള്‍ക്കൂട്ടം യുവതിയെ അപമാനിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നതിനിടെ ചെയ്യുന്നതിനിടെ ലാഹോര്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Woman in Lahore’s Ichra wearing a digital print shirt taken into police custody after a mob complained that the shirt had Quranic verses on it. pic.twitter.com/bVjtkuZlsP
— Naila Inayat (@nailainayat) February 25, 2024