ഗവർണറുടെ യാത്ര ചെലവ് 1.18 കോടി; സർക്കാരിനോട് 34 ലക്ഷം രൂപ കുടിശ്ശിക ആവശ്യപ്പെട്ട് രാജ്ഭവൻ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ സാമ്പത്തിക വർഷം യാത്രകൾക്കായി 1.18 കോടി രൂപ ചെലവഴിച്ചതായി കണക്ക്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ​ഗവർണറുടെ യാത്രാച്ചെലവിൽ 34 ലക്ഷം രൂപയാണ് കുടിശികയായത്. ഈ തുക അനുവദിക്കണമെന്ന ആവശ്യവുമായി രാജ്ഭവൻ നിരന്തരം കത്തയച്ചതോടെ ആറരലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ​ഗവർണറുടെ യാത്രകൾക്ക് വിമാനടിക്കറ്റെടുക്കുന്നത്. ഈ പണം കൊടുക്കാൻ വേണ്ടിയാണു രാജ്ഭവൻ സർക്കാരിനോട് പണം ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടരവർഷം മൂന്നിലൊന്നു ദിവസവും ഗവർണർ കേരളത്തിനു പുറത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ജൂലായ് 29 മുതൽ ജനുവരി ഒന്നുവരെയുള്ള 1095 ദിവസങ്ങളിൽ 328 ദിവസവും കേരളത്തിലുണ്ടായിരുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനിടെയാണ് യാത്രക്കൂലി സംബന്ധിച്ച പുതിയ കണക്കുകൾ.

സർക്കാരിന്റേത് ധൂർത്തെന്ന് ഗവർണർ കുറ്റപ്പെടുത്തുമ്പോൾ രാജ്ഭവന്റെ ചെലവുകൾ ബജറ്റ് വിഹിതവും കടന്നെന്നാണ് ധനവകുപ്പിന്റെ വിമർശനം. രാജ്ഭവന്റെ ചെലവുകൾക്കായി 12.52 കോടി രൂപയാണ് നടപ്പുവർഷത്തെ ബജറ്റ് വിഹിതം. ഇതിനു പുറമേ, 2.19 കോടിരൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഇതിൽ യാത്രയ്ക്കു മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥിസത്‌കാരത്തിന് 20 ലക്ഷം വേറെയും കൊടുത്തു. എന്നാൽ, യാത്രച്ചെലവിനുള്ള സർക്കാർ വിഹിതം അപര്യാപ്തമാണെന്നാണ് രാജ്ഭവന്റെ വാദം.

ഏറ്റവുമൊടുവിൽ, ടൂർ ടി.എ. ഇനത്തിൽ ഒഡെപെക്കിന് 34 ലക്ഷം രൂപ നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദവേന്ദ്രകുമാർ ധൊദാവത്ത് കത്തയച്ചു. ഈ വർഷം ജനുവരി 31 വരെയുള്ള യാത്രക്കുടിശ്ശികയാണ് ഈ തുക. സമ്മർദം രൂക്ഷമായതിനാൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ആറര ലക്ഷം രൂപ ഉടൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ മുഴുവൻ തുകയും ഇപ്പോൾ നൽകാനാവില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

 

Read Also: ആറ്റുകാൽ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കും: ഞായറാഴ്ച കുർബാനയുടെ സമയം മാറ്റി മാതൃകയായി തിരുവനന്തപുരത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾ

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img