web analytics

പൂഞ്ഞാർ പള്ളിയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ; ആർക്കും ലൈസൻസില്ല; നിർണ്ണായക വിവരങ്ങൾ:

പൂഞ്ഞാർ ഫൊറോന പള്ളി ഗ്രൗണ്ടിൽ വൈദികനെ വാഹനത്തിൽ ആക്രമിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവരും 18 വയസ്സിൽ താഴെയുള്ളവരാണ്. സ്കൂളിൽ പരീക്ഷയ്ക്ക് ശേഷമാണു സംഘം പള്ളിമുറ്റത്ത് എത്തിയത്. സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ഒരു ഇന്നോവയും സ്വിഫ്റ്റ് കാറും ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. ലൈസൻസില്ലാതെ ആയിരുന്നു ഇവരുടെ പ്രകടനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം യുവാക്കൾ പള്ളിമുറ്റത്ത് കൂടി കാർ അമിതവേഗത്തിലും ശബ്ദത്തിലും അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികൻ ഇവരോട് പുറത്തു പോകുവാൻ ആവശ്യപ്പെട്ടു. പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും യുവാക്കളോട് വൈദികൻ അറിയിച്ചു. എന്നാൽ പുറത്തു പോകാൻ തയ്യാറാകാതെ വന്നപ്പോൾ വൈദികൻ ഗേറ്റ് അടക്കുവാൻ ശ്രമിച്ചു. ഇതിനിടെ ഒരു ബൈക്ക് വൈദികന്റെ കയ്യിൽ ഇടിക്കുകയും പിന്നാലെത്തിയ കാർ വൈദികനെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ വൈദികനെ ഉടൻതന്നെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു പള്ളിയിൽ കൂട്ടമണി അടിച്ചതോടെ വിശ്വാസികൾ പള്ളിയിൽ എത്തുകയും തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

Read Also:പള്ളി കോംപൗണ്ടിലെ ബൈക്ക് റേസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തി ലഹരിസംഘം; സംഭവം പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img