മലയാള സിനിമയുടെ ‘സീൻ മാറി മച്ചാ ‘? വൻ ഹൈപ്പിൽ ‘മഞ്ഞുമ്മൽ ബോയ്‍സ്’

ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ന് റീലിസിനെത്തി . ആദ്യ ദിവസം തന്നെ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

അഡ്വാൻസ് ബുക്കിങിലൂടെ 1.47 കോടിയാണ് ചിത്രം നേടിയതെന്നും അഭിനന്ദനാർഹമായ നേട്ടമാണ്. ഈ സിനിമയിലൂടെ മലയാളത്തിന്റെ സീൻ മാറുമെന്നു പറഞ്ഞ സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വാക്കുകളും ഇതിന് ആക്കം കൂട്ടി.സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവുമാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതിനൊപ്പം അഭിനേതാക്കളുടെ പ്രകടനവും ചിദംബരത്തിന്റെ സംവിധാന മികവും കൂടി ചേർന്നതോടെ മലയാളത്തിന് പുതിയൊരു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

മധ്യവേനവധി കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് ‘ഡെവിൾസ് കിച്ചൻ’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള ‘ഗുണാ കേവ്സ്’ സ്ഥിതി ചെയ്യുന്നത്.ഈ ഗുഹയിൽ അകപ്പെട്ടുപോകുന്ന ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Read Also :<a href=”https://news4media.in/dileep-and-meerajasmine/”>ദിലീപേട്ടൻ വിളിച്ചെങ്കിലും എനിക്ക് സാധിച്ചില്ല; മീര പറഞ്ഞത്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

Related Articles

Popular Categories

spot_imgspot_img