web analytics

പ്രസവത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; യൂട്യൂബ് നോക്കിയും പ്രസവിക്കാമെന്നു പറഞ്ഞു ചികിത്സ നൽകാതെ ഭർത്താവ്; വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടന്നത്….

വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഷെമീറ ബീവിയുടെ മുന്‍പത്തെ 3 പ്രസവവും സിസേറിയന്‍ ആയിരുന്നു. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭര്‍ത്താവ് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാന്‍ ആവശ്യപ്പെട്ട പൊലീസിനോട് എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് ചോദിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. അയല്‍വാസികളുമായി യുവതിയും മക്കളും സംസാരിക്കുന്നത് നയാസിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Also read: സ്കൂട്ടർ തടഞ്ഞ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

പാറയിടുക്കിൽ കുടുങ്ങി ആനക്കുട്ടി! അമ്മയ്ക്കായുള്ള കാത്തിരിപ്പ് വിഫലം, വനപാലകർ എത്തുമ്പോൾ കണ്ടത് ദയനീയ ദൃശ്യം

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിലെ കൊടുംകാടിനുള്ളിൽ നിന്നും കേട്ടത് ഹൃദയം നുറുങ്ങുന്ന നിലവിളിയായിരുന്നു....

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img