ഗോൾഡൻ വിസയ്ക്കായി ദുബൈയിൽ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം നടത്തുന്ന യുറോപ്യരുടെ എണ്ണം വർധിയ്ക്കുന്നു.

ഗോൾഡൻ വിസ നേടാനായി ദുബൈയിൽ വസ്തുക്കൾ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്. 10 വർഷത്തെ താമസത്തിനും ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സ്വിറ്റസർലന്റ് , ജർമനി , ഫ്രാൻസ് , യു.കെ. എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലാളുകൾ നിക്ഷേപം നടത്തുന്നത്. വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല, ഉയർന്ന സുരക്ഷ, നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം എന്നിവയാണ് യൂറോപ്യൻ പൗരന്മാരെ ദുബൈയിലേയ്ക്ക് ആകർഷിയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ഗോൾഡൻ വിസ നേടിയവർക്ക് തൊഴിൽ വീസയില്ലാതെ തന്നെ വീട്ടുജോലിക്കാരെയും കുടുംബാംഗങ്ങളെയും സ്‌പോൺസർ ചെയ്യാൻ സാധിയ്ക്കും എന്നതും ഗോൾഡൻ വീസയെ ആകർഷകമാക്കുന്ന ഘടകമാണ്. മധ്യവരുമാനക്കാരായ യൂറോപ്യന്മാർക്ക് കുറഞ്ഞ ചെലവിൽ വീട്ടുജോലിക്കാരെയും മറ്റും ലഭിയ്ക്കുമെന്നതും മഞ്ഞുവീഴ്ച്ച പോലുള്ള കാഠിന്യമേറിയ കാലാവസ്ഥയിൽ നിന്നും ഒഴിഞ്ഞു നിൽക്കാമെന്നതും ദുബൈയിൽ ജീവിക്കാൻ അവരെ പ്രേരിപ്പിയ്ക്കുന്നു. ജനറൽ ഡയക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ദുബൈയുടെ കണക്കനുസരിച്ച് 2023 ന്റെ പാതിയിൽ നൽകിയ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 53 ശതമാനം വർധനവുണ്ടായി.

പ്രോപ്പർട്ടി നിക്ഷേപകർക്ക് ഗോൾഡൻ വിസ നൽകാൻ തുടങ്ങിയതുമുതൽ ലോക ശത കോടീശ്വരന്മാർ അത് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ ആഡംബര വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും ആവശ്യം വൻ തോതിലാണ് ഉയർന്നത്. നികുതിയടയ്ക്കാൻ താത്പര്യമില്ലാത്ത ഒട്ടേറെ യൂറോപ്യൻ മധ്യവരുമാനക്കാരും ഗോൾഡൻ വിസയ്ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

Read Also: മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവർ; പിന്നിൽ ഒരേ സംഘമെന്ന് സൂചന

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img