web analytics

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു

തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്. ‌

മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു ആക്ടീവ സ്‌കൂട്ടര്‍ കുടുംബം കിടന്നിരുന്നതിന്റെ സമീപത്ത് വന്നിരുന്നതായാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരനാണ് മൊഴി നല്‍കിയത്.

കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി.അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

Read Also: മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവർ; പിന്നിൽ ഒരേ സംഘമെന്ന് സൂചന

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img