കൊല്ലം: മകൾ ആൺസുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തിൽ കൊല്ലത്ത്മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെയാണ് സംഭവം
മകൾ ഇറങ്ങിപ്പോയതറിഞ്ഞ് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ഇരുവരേയും ഇന്നലെ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും ആണ് മരണത്തിന് കീഴടങ്ങിയത്