ലോട്ടറി അടിച്ചയാൾ എത്തിയില്ല, ബംബർ അടിച്ചത് മിടുക്കരായ കുട്ടികൾക്ക്; 240 കോടി രൂപ സ്കോളർഷിപ്പ് നൽകും

ഫ്ലോറിഡ: ലോട്ടറി അടിച്ചയാൾ എത്തിയില്ല, 240 കോടി രൂപ ഇനി കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. ഫ്ലോറിഡയിലെ ജാക്സൺ വില്ലയിലാണ് സംഭവം. ലോട്ടറി അടിച്ച് 180 ദിവസത്തിനുള്ളിൽ ടിക്കറ്റുമായെത്തി സമ്മാനം അവകാശപ്പെടണമെന്നാണ് ഇവിടുത്തെ നിയമം. അവസാന ദിവസം വരെയും ലോട്ടറി അധികൃതരും നാട്ടുകാരും 298 കോടി രൂപയുടെ ഉടമയെ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവകാശികളെത്താതെ വന്നതോടെ ഈ തുകയുടെ 80 ശതമാനം ഏകദേശം 240 കോടി രൂപ സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പോവുക. ബാക്കിയുള്ള 20 ശതമാനം തുക ലോട്ടറി നടപ്പിക്കുകാർക്ക് ഭാവിയിലേക്കുള്ള ലോട്ടറിയിലേക്കും പ്രമോഷൻ പരിപാടികൾക്കും ഉപയോഗിക്കാം എന്നാണ് ഇവിടത്തേ നിയമം. സർവ്വകലാശാലകളിലും പൊതു സ്കൂളുകളിലും സ്കോളർഷിപ്പ് നൽകാനാണ് ജാക്ക്പോട്ട് തുക ഉപയോഗിക്കുക.
ഓഗസ്റ്റ് 15നായിരുന്നു ജാക്ക്പോട്ട് നറുക്കെടുപ്പ് നടന്നത്. കാലിഫോർണിയയിലെ സാൻ മറ്റിയോയിലെ ഒരു കടയിൽ നിന്നായിരുന്നു സമ്മാനാർഹമായ ലോട്ടറി വിറ്റുപോയത്. 2023 ജനുവരി 12നായിരുന്നു ടിക്കറ്റ് വിറ്റ് പോയത്. ലോട്ടറി നടത്തിപ്പുകാർ നിരവധി തവണയാണ് ജേതാവിനോടെ സമ്മാനത്തുക അവകാശപ്പെടാനായി അഭ്യർത്ഥിച്ചത്. എങ്കിലും അവസാനദിവസം പോലും ജേതാവ് എത്തിയില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി ടിയാൻജിൻ: ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ)...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ...

Related Articles

Popular Categories

spot_imgspot_img