web analytics

ബേലൂർ മ​ഗ്ന ജനവാസ മേഖലയിൽ; ദൗത്യം തുടരുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്ന ജനവാസ മേഖലയായ ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സി​ഗ്നൽ. രാത്രിയിൽ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്.

ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്ന ഉണ്ടായിരുന്നത്. എന്നാൽ മയക്കുവെടിവെയ്ക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഗ്ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേർന്നു. ബേലൂര്‍ മഗ്നയ്‌ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

അതേസമയം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കുറുവയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇക്കോ ടൂറിസം താല്‍ക്കാലിക ജീവനക്കാരന്‍ പാക്കം സ്വദേശി പോൾ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

 

Read Also: ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം; നാലുജില്ലകളിൽ യെല്ലോ അലേർട്ട്

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

Related Articles

Popular Categories

spot_imgspot_img