web analytics

വയനാട്ടിൽ ഹർത്താൽ അനിവാര്യം: പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും :മന്ത്രി എ.കെ ശശീന്ദ്രൻ

വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിനെ അനുകൂലിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. ഹർത്താൽ നടത്തേണ്ട സാഹചര്യമാണെന്നും ഹർത്താലിനെ തള്ളി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ല. എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കാട്ടാന ആക്രമണത്തിൽ മരിച്ച വനംവകുപ്പ് ജീവനക്കാരൻ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നൽകാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നൽകി എന്നാണ് പ്രാഥമിക റിപ്പോർട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ അടുത്തയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. മന്ത്രിതല സംഘം വയനാട്ടിലേക്ക് പോകും. റവന്യൂമന്ത്രിയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ഒപ്പമുണ്ടാകും. ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിജയിപ്പിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Read Also: ബേലൂർ മ​ഗ്ന ജനവാസ മേഖലയിൽ; ദൗത്യം തുടരുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

പിഴയില്ലാതെ വിസ ,പെർമിറ്റ് നടപടികൾ പൂർത്തിയാക്കാം; പ്രവാസികൾക്ക് അവസരമൊരുക്കി ഒമാൻ

മസ്കത്ത്: ഒമാനിലെ പ്രവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിസയുമായി ബന്ധപ്പെട്ട രേഖകളുടെ...

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ

ഥാറും ബുള്ളറ്റും ഓടിക്കുന്നവർക്ക് ക്രിമിനൽ മനോഭാവം ; ഡിജിപി വിവാദത്തിൽ ചണ്ഡിഗഢ്: "ഥാറും...

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനായി...

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം പാലക്കാട്: റോഡിലൂടെ കുരച്ചുചാടുന്ന നായ്ക്കളെ തുരത്താനായുള്ള റിഫ്ളക്ടർ...

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ...

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു 'കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ്...

Related Articles

Popular Categories

spot_imgspot_img