ഏകദേശം 10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്ക നിർമ്മിച്ചത് അന്യഗ്രഹ ജീവികളെന്നു ശാസ്ത്രജ്ഞർ. ഉൽക്കയുടെ ശകലങ്ങളെക്കുറിച്ച് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ഉൽക്ക അന്യഗ്രഹ നാഗരികതയിൽ നിന്ന് ഭൂമിയിലേക്ക് വന്നതാകാമെന്നാണ്. ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് ആണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ഉൽക്കയുടെ ഉത്ഭവം കണ്ടെത്തുന്നതിനായി പസഫിക് സമുദ്രത്തിൽ നിന്ന് ഉൽക്കയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഈ ഉൽക്കാശകലങ്ങൾക്ക് “കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടാകാം” എന്നും സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രാന്തര ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്നും ലോബ് അവകാശപ്പെടുന്നു. 10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയുടെ സാങ്കേതിക നാമം- CNEOS1 2014-01-08. എന്നാതാണ്. ഇതിന് 1.5 അടി വ്യാസവും 1,014 പൗണ്ട് പൗണ്ട് പിണ്ഡവും സെക്കൻഡിൽ 37.3 മൈൽ പ്രി-ഇംപാക്റ്റ് പ്രവേഗവുമുണ്ട്. ലോബിൻ്റെ സംഘം കഴിഞ്ഞ വർഷം പാപുവ ന്യൂ ഗിനിയയിലെ മനുസ് ദ്വീപുകളുടെ തീരത്ത് നിന്ന് അതിൻ്റെ ശകലങ്ങൾ വീണ്ടെടുത്തു.
ഉൽക്കയുടെ 850 ചെറിയ ലോഹ ഗോളങ്ങൾ, മൂന്ന് വ്യത്യസ്ത ലാബുകളിൽ വിശകലനം ചെയ്യുമ്പോൾ അവ ചില “അന്യഗ്രഹ” മൂലകങ്ങളാൽ നിർമ്മിച്ചതാണെന്ന് ആണ് വെളിപ്പെടുന്നത്. ലോബ് പറഞ്ഞു. മനുഷ്യൻ ഉൽപ്പാദിപ്പിച്ച കൽക്കരി ചാരം കൊണ്ടാണ് ഉൽക്ക നിർമ്മിതമായതെന്ന പല ജ്യോതിശാസ്ത്രജ്ഞരുടെയും ഭൗതികശാസ്ത്രജ്ഞരുടെയും മുൻ വാദങ്ങളും ലോബ് തള്ളിക്കളഞ്ഞു. ഭൂമിയിലുള്ള ഒരു വസ്തുക്കളോടും ഇതിനു സാദൃശ്യമില്ലെന്നും ലോബ് പറയുന്നു. ലാബുകളിൽ നടത്തിയ വിശകലനത്തിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തിയത് ഉൽക്കാ ശകലങ്ങളിൽ 10 ശതമാനം വരെ സൗരയൂഥത്തിൽ കാണാത്ത മൂലകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്. ബെറിലിയം, ലാന്തനം, യുറേനിയം എന്നിവകൊണ്ട് നിർമ്മിച്ച BeLaU- എന്ന് വിളിക്കപ്പെടുന്ന വ്യത്യസ്ത മൂലക ഘടനയുടെ ഒരു പുതിയ ക്ലാസ് ആയിരുന്നു അവ. ഈ മൂലകങ്ങൾ ഭൂമിയിൽ കാണപ്പെടുന്നുണ്ടെങ്കിലും, അവ ശകലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന പാറ്റേണുകളിൽ ഭൂമിയിൽ കാണുവാൻ സാധ്യമല്ല. ഇത്ഇ സ്വാഭാവികമായി ഉണ്ടായിവന്ന ഒന്നല്ല, മറ്റൊരു ഗ്രഹത്തിലെ ജീവികൾ നിർമ്മിച്ചതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഗവേഷകർ പറയുന്നു.
ശകലങ്ങളുടെ രാസഘടന പരിചിതമായ സൗരയൂഥ ഉൽക്കകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ലോബ് പറഞ്ഞു.
“ഇത് സൗരയൂഥത്തിന് പുറത്ത് നിന്നുള്ളതാണെന്ന് ഞങ്ങൾ വ്യാഖ്യാനിക്കുന്നു. ഇത് ആദ്യത്തെ അംഗീകൃത ഇൻ്റർസ്റ്റെല്ലാർ ഉൽക്കയാണ്”, ലോബ് അവകാശപ്പെടുന്നു.
Also read: കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു വൻ അപകടം; 8 പേർക്ക് പരിക്ക്