‘മകളുടെ മരണത്തില്‍ സംശയമുണ്ട്’; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡോ. വന്ദനയുടെ പിതാവ്

കോട്ടയം: മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് കെ ജി മോഹന്‍ദാസ്. സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ വന്ദനയ്ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐഎംഎ ആശുപത്രി സംരക്ഷണ ബില്ലിനായി മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മെയ് 10നാണ് മകള്‍ മരിച്ചത്, 17ന് കാബിനറ്റ് ബില്‍ പാസാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 20 തവണ കേസ് മാറ്റിവെച്ചു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായി. സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്? ഇക്കാര്യം കോടതിയും സര്‍ക്കാരിനോട് ചോദിച്ചു. സത്യം പുറത്തുവരണം. ഇതിനായി കൃത്യമായ അന്വേഷണം വേണം. കേരളത്തിന് പുറത്തുള്ള ഏജന്‍സി വേണം അന്വേഷണം നടത്താനെന്നും കെ ജി മോഹന്‍ദാസ് പറഞ്ഞു.

കുത്തേറ്റ ശേഷം നാലര മണിക്കൂറോളം മകൾക്ക് ചികിത്സ ലഭിച്ചില്ല. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല. ആക്രമണം നടന്നപ്പോള്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. പൊലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം. 21ലധികം തവണ കുത്തേറ്റു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്. ആക്രമണത്തിന് ശേഷം വന്ദന മണിക്കൂറികളോളം പൊലീസ് എയ്ഡ് പോസ്റ്റിലിരുന്നു. പിന്നീട് ഒറ്റയ്ക്കാണ് ആശുപത്രിയിലേക്ക് വാഹനത്തില്‍ പോയത്.

പൊലീസും കേസിൽ പ്രതികളാണ്. അന്വേഷിക്കേണ്ടവർ വീഴ്ച്ച വരുത്തി. സാക്ഷികൾ മൊഴി മാറ്റാൻ സാധ്യതയുണ്ട്. നിരവധി സംശയങ്ങളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിരുന്നു. സത്യാവസ്ഥ പുറത്തുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. മന്ത്രിമാര്‍ അടക്കം വീട്ടില്‍ വന്നിരുന്നു. അവരോട് ഒന്നും പറയാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Read Also: 07.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

നിക്കാഹ് കഴിഞ്ഞിട്ട് മൂന്നു ദിവസം, പതിനെട്ടുകാരി ജീവനൊടുക്കി; കൈ ഞരമ്പ് മുറിച്ച് ആൺസുഹൃത്ത്

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത് മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

‘കബാലി’ നിർമാതാവ് കെ പി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസുമായി ബന്ധപ്പെട്ട് 2023ൽ ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു പനജി: തെലുങ്ക് സിനിമ നിർമാതാവ്...

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Other news

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന്...

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി; 3042 കോടി രൂപ കേരളത്തിന്

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി...

300 രൂപകൊടുത്ത് വാങ്ങിയ ടീ ഷർട്ട് ഇട്ടുനോക്കി; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്തുക്കൾ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതിന് യുവാവിനെ...

Related Articles

Popular Categories

spot_imgspot_img