നസ്‍ലെനും മമിത ബൈജുവും വീണ്ടും; പ്രേമലു ട്രെയിലർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്‌ലിൻ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേമലു’വിന്റെ ട്രെയ്‌ലർ പുറത്ത്. ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റർടെയ്നർ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ.ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹൈദരാബാദ് പശ്ചാത്തലമായാണ് ചിത്രമൊരുങ്ങുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി,പാൽതു ജാൻവർ, തങ്കം എന്നീ സിനിമകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായതുകൊണ്ട് തന്നെ പ്രേമലുവിനു വേണ്ടിയും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ നെസ്‌ലെൻ നായകനായി ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ‘കാതലൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.

Read Also : മലൈക്കോട്ടൈ വാലിബൻ എന്താണ് ഉദ്ദേശിക്കുന്നത് ? വിശദീകരണമായി പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ !

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img