web analytics

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും, ബജറ്റ് അവതരണം അഞ്ചിന് തന്നെ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് അവതരണം തീരുമാനിച്ച പ്രകാരം ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും. ഫെബ്രുവരി രണ്ടിലേക്ക് ബജറ്റ് അവതരണം മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.

അതിനിടെ, കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ വാക്‌പോര് ഉണ്ടായി. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ആ മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ട എന്ന് പിണറായി പറഞ്ഞപ്പോള്‍ ഈ മാതിരി വാർത്തമാനം ഇങ്ങോട്ടും വേണ്ടെന്നു വി ഡി സതീശനും മറുപടി നൽകി. ശേഷം കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

 

Read Also: ഗവർണറുടെ സുരക്ഷ; CRPF സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി

spot_imgspot_img
spot_imgspot_img

Latest news

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

Other news

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി കൊച്ചി:പശ്ചിമേഷ്യയിൽ സംഘർഷം...

ഇറാൻ – ഖത്തർ പോര് മുറുകുന്നു: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ തകർത്തു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ ഖത്തർ...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Related Articles

Popular Categories

spot_imgspot_img