web analytics

പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു മരണം. പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമാണ് അപകടം. പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. ഇവർ ഗാനമേള ഗ്രൂപ്പിലുള്ളതാണ് എന്നാണു വിവരം. ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാൻ.

Also read: പുരുഷന്മാരിലെ ആർത്തവവിരാമം: ആൻഡ്രോപോസ് എന്ന അവസ്ഥ എന്താണ് ? അറിയേണ്ടതെല്ലാം

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img