web analytics

പുരുഷന്മാരിലെ ആർത്തവവിരാമം: ആൻഡ്രോപോസ് എന്ന അവസ്ഥ എന്താണ് ? അറിയേണ്ടതെല്ലാം

പുരുഷന്മാരും ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയാൻ തുടങ്ങുന്ന അവസ്ഥയാണ് ആൻഡ്രോപോസ് അല്ലെങ്കിൽ പുരുഷ ആർത്തവവിരാമം. 40 മുതൽ 80 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരിൽ 2 ശതമാനം മാത്രമേ ഈ അവസ്ഥ അനുഭവിക്കുന്നുള്ളൂവെന്ന് ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. പുരുഷന്മാരിലെ ആൻഡ്രോപോസിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ്. 40 അല്ലെങ്കിൽ 50, 55 വയസ് പിന്നിട്ട പുരുഷന്മാരിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണം, പുകവലി, അതിമദ്യാസക്തി, അമിതമായ മാനസിക സമ്മർദം, ചില അസുഖങ്ങൾ എന്നിവ വേഗം തന്നെ ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

പ്രായമാകുമ്പോൾ ആണുങ്ങളുടെ ശരീരം ഉൽപ്പാഡിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു. കൂടാതെ സെക്‌സ് ഹോർമോൺ ബൈൻഡിംഗ് ഗ്ലോബുലിൻ (SHBG) എന്ന മറ്റൊരു ഹോർമോണിനെ കൂടുതൽ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് രക്തത്തിൽ നിന്ന് ഉപയോഗയോഗ്യമായ ടെസ്റ്റോസ്റ്റിറോൺ നീക്കം ചെയ്യുന്നതാണ്. ഈ രണ്ടവസ്ഥകളും കൂടുമ്പോഴാണ് ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് പലതരം ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് കാരണമാകും.

പ്രധാന ലക്ഷണങ്ങൾ:

വിഷാദം ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട്.

പേശികളുടെ വലിപ്പം കുറയുകയും ശാരീരികമായി ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു.

ഫോക്കസ് ചെയ്യുന്നതിൽ പ്രശ്നം

സ്തനങ്ങളുടെ വികസനം, അല്ലെങ്കിൽ ഗൈനക്കോമാസ്റ്റിയ

ഡ്രൈവിങ്ങിൽ ആത്മവിശ്വാസക്കുറവ്

ശരീരത്തിലെ കൊഴുപ്പിൻ്റെ വർദ്ധന

വൃഷണത്തിൻ്റെ വലിപ്പം കുറയുക, ശരീരത്തിലെ മുടി കൊഴിച്ചിൽ, വീർത്തതോ വല്ലാത്തതോ ആയ സ്തനങ്ങൾ

എല്ലുകളെ ദുർബലമാക്കുകയും എളുപ്പത്തിൽ ഒടിയുകയും ചെയ്യുന്നു.

മൂഡ് വ്യത്യാസം, ലൈംഗിക താല്പര്യക്കുറവ്, ലിംഗത്തിന്റെ ഉദ്ധാരണക്കുറവ്, ലിംഗം ചുരുങ്ങുക എന്നിവയും മറ്റു ലക്ഷണങ്ങളിൽ ഉൾപ്പെടാം.

കൃത്യമായ വ്യായാമം, പോഷക സമൃദ്ധമായ ആഹാരം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, മാനസിക സമ്മർദ്ദം ഒഴിവാക്കി ഉല്ലാസ വേളകളിൽ കണ്ടെത്തുക,ശരിയായ ചികിത്സ തുടങ്ങിയവ ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാനോ ചെറുക്കുവാനോ സഹായിക്കും.

Also read: മൊബൈൽ കാണുന്ന കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നു; ലക്ഷണങ്ങൾ, തടയേണ്ടതെങ്ങിനെ ? റിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

കലഹസാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ

അച്ഛന്റെ ആഗ്രഹങ്ങൾക്കായി പൊങ്കാലയിട്ട് ഉണ്ണിമായ; കുടുംബസമേതം പങ്കെടുത്ത് വി.ഡി. സതീശൻ തിരുവനന്തപുരം: പ്രതിപക്ഷ...

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന് മുമ്പ് രണ്ടുതവണ ‘ഗോ അറൗണ്ട്’

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന്...

Related Articles

Popular Categories

spot_imgspot_img